ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ.

Oct 23, 2025 - 11:19
Oct 23, 2025 - 11:43
 0
ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ.

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. കേസിൽ പ്രതിയായ ജോബി ജോർജിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്നാണ് പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന യുവാവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. രണ്ട് പേരെയും പ്രത്യേക അന്വേഷണ സംഘം ഇന്ന് ആറ്റിങ്ങലിൽ എത്തിക്കും. ഇന്നലെ രാവിലെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരമാസകലം ബിയർ കുപ്പി കൊണ്ട് മുറിവേൽപ്പിച്ച നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. സി സി ടി വി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയിലേക്ക് എത്തിയത്. അഞ്ചു ദിവസം മുൻപ് ഇതേ ലോഡ്ജിൽ ക്ലീനിങ് ജോലിക്കായി എത്തിയതാണ് കോട്ടയം പുതുപ്പള്ളി സ്വദേശി ജോബി ജോർജ്(35) എന്ന റോയ്. ജോബി മുമ്പ് ജോലി ചെയ്തിരുന്ന ഹോട്ടലിലെ റിസപ്ഷനിസ്റ്റാണ് അസ്മിന. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ ഭാര്യ എന്ന് പരിചയപ്പെടുത്തിയാണ് ജോബി അസ്മിനയ്ക്കൊപ്പം മുറിയെടുത്തത്. ഇതിനുശേഷം ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായി. തുടർന്നുണ്ടായ കൊലപാതകമാണ് എന്നാണ് പോലീസ് നിഗമനം. ക്രൂരമായാണ് അസ്മിനയെ കൊലപ്പെടുത്തിയത്. മദ്യക്കുപ്പി പൊട്ടിച്ച് അസ്മിനയുടെ ശരീരമാസകലം കുത്തി പരിക്കേൽപ്പിച്ചു. രാവിലെ ജീവനക്കാർ മുറിയിൽ തട്ടി വിളിച്ചപ്പോൾ പ്രതികരണം ഇല്ലാത്തതിനാൽ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി മുറി തുറന്നപ്പോൾ അസ്മിനയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചുവാരിട്ട നിലയിലായിരുന്നു. മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ ദേഹത്ത് മുറിവുകളും, മുറിയിൽ രക്തക്കറയും ഉണ്ടായിരുന്നു. ബുധനാഴ്ച പുലർച്ച നാലോടെ ജോബി മുറിയിൽ നിന്ന് പുറത്തു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow