കുപ്പിയുടെ അടപ്പ് വിഴുങ്ങി നാലു വയസ്സുകാരന് ദാരുണാന്ത്യം.

Oct 23, 2025 - 11:02
 0
കുപ്പിയുടെ അടപ്പ് വിഴുങ്ങി നാലു വയസ്സുകാരന് ദാരുണാന്ത്യം.

തൃശൂർ: എരുമപ്പെട്ടി ആദൂരിൽ കളിക്കുന്നതിനിടയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. കണ്ടേരി വളപ്പിൽ ഉമ്മർ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി പെട്ടെന്ന്അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ടു നൽകും.

What's Your Reaction?

like

dislike

love

funny

angry

sad

wow