ഒമ്പത് ഷൂട്ടർമാർ, ആറ് വേട്ട പട്ടികൾ; കൊന്നൊടുക്കിയത് 87 കാട്ടുപന്നികളെ.

Oct 23, 2025 - 10:49
 0
ഒമ്പത് ഷൂട്ടർമാർ, ആറ് വേട്ട പട്ടികൾ; കൊന്നൊടുക്കിയത് 87 കാട്ടുപന്നികളെ.

പാലക്കാട്: വേട്ട പട്ടികളും, ഷൂട്ടർമാരും ചേർന്ന്18 മണിക്കൂറു നേരത്തെ ശ്രമത്തിനൊടുവിൽ 87 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊന്നൊടുക്കാനുള്ള ഓങ്ങല്ലൂർ പഞ്ചായത്തിന്റെ തീരുമാനം അനുസരിച്ചാണ് വേട്ട നടന്നത്. മലപ്പുറം ജില്ലയിലെ അംഗീകാരമുള്ള ഒമ്പത് ഷൂട്ടർമാരും, ഇരുപതോളം സഹായികളും, ആറ് വേട്ട പട്ടികളും ചേർന്നായിരുന്നു 18 മണിക്കൂർ നീണ്ട ദൗത്യത്തിലൂടെ 87 കാട്ടുപന്നികളെ കൊന്നൊടുക്കിയത്. ഓങ്ങല്ലൂർ പഞ്ചായത്തിനൊപ്പം, ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും സഹകരിച്ചാണ് ദൗത്യം പൂർത്തീകരിച്ചത്. അലി നെല്ലേങ്കര, ദേവകുമാർ വരിക്കത്ത്, ചന്ദ്രൻ വരിക്കത്ത്, വി ജെ തോമസ്, മുഹമ്മദ് അലി മാതേങ്ങാട്ടിൽ, മനോജ് മണലായ, ഷാൻ കെ പി, വേലായുധൻ വരിക്കത്ത്, ഇസ്മായിൽ താഴെക്കോട് എന്നീ ഷൂട്ടർമാരാണ് സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ ദൗത്യത്തിന് നേതൃത്വം നൽകിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow