മടിക്കൈ കരിയക്കണ്ടം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ട മഹോത്സവം മാർച്ച് 4, 5 തിയ്യതികളിൽ

Mar 2, 2026 - 09:43
 0
മടിക്കൈ കരിയക്കണ്ടം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ട മഹോത്സവം മാർച്ച് 4, 5 തിയ്യതികളിൽ

മടിക്കൈ: മടിക്കൈ കരിയക്കണ്ടം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ട മഹോത്സവം മാർച്ച് 4, 5 തിയ്യതികളിൽ നടക്കും. മാർച്ച് 4 ന് രാത്രി 7 മണിക്ക് സന്ധ്യാവേല, അടയാളം കൊടുക്കൽ. 8 മണിക്ക് നീലേശ്വരം ഡൈനാമിക് ഡാൻസ് ക്രൂ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ. തുടർന്ന് പ്രാദേശിക കലാസമിതിയുടെ വിവിധ കലാപരിപാടികൾ. രാത്രി 10 മണിക്ക് വിഷ്ണുമൂർത്തിയുടെ കുളിച്ചു തോറ്റം. മാർച്ച് 5 ന് രാവിലെ11 മണിക്ക് ചാമുണ്ഡിയമ്മയുടെ പുറപ്പാട്. ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനം. ഉച്ചയ്ക്ക് 2 മണി മുതൽ ഗുളികൻ ദൈവത്തിന്റെയും, വിഷ്ണുമൂർത്തിയുടെയും പുറപ്പാട്. 3 മണിക്ക് ഗുളികൻ ദൈവത്തിന്റെയും, വിഷ്ണുമൂർത്തിയുടെയും മുഖം കാണിക്കൽ. വൈകുന്നേരം 4 മണി മുതൽ തുലാഭാരം.

What's Your Reaction?

like

dislike

love

funny

angry

sad

wow