തയ്യൽ മേഖലയെ സംരക്ഷിക്കാൻ തൊഴിൽ സംരക്ഷണ നിയമം വേണം; കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ

Mar 2, 2026 - 10:12
 0
തയ്യൽ മേഖലയെ സംരക്ഷിക്കാൻ തൊഴിൽ സംരക്ഷണ നിയമം വേണം; കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ

നീലേശ്വരം: തകർന്നുകൊണ്ടിരിക്കുന്ന തയ്യൽ മേഖലയെ സംരക്ഷിക്കാൻ തൊഴിൽ സംരക്ഷണ നിയമം കൊണ്ടുവരണമെന്ന് കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. തയ്യൽ തൊഴിലാളി ക്ഷേമനിധി ആക്ടിൽ വ്യവസ്ഥ ചെയ്തിട്ടുള്ള സീനിയോറിറ്റി അനുസരിച്ചുള്ള പെൻഷൻ തുക വർദ്ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നീലേശ്വരത്ത് നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡണ്ട് രാമൻ ചെന്നിക്കര ചികിത്സാസഹായ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ എൻ ദേവരാജൻ, കെ മോഹൻദാസ് കുമ്പള, കെ യശോദ, കെ രുഗ്മിണി, വി പത്മനാഭൻ, പി വൈ കുഞ്ഞികൃഷ്ണൻ, പി നാരായണൻ, സി ഭാസ്കരൻ നായർ, പി യു ശങ്കരൻ, കെ വി ബിന്ദു, എം സുകുമാരൻ എന്നിവർ പ്രസംഗിച്ചു. സി സുരേഷ് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കെ ഉദയൻ (പ്രസിഡന്റ്), പി യു ശങ്കരൻ (സെക്രട്ടറി)കെ രുഗ്മിണി (ട്രഷറർ).

What's Your Reaction?

like

dislike

love

funny

angry

sad

wow