ഭർതൃമതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: ഭർതൃമതിയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാറഡുക്ക-മൂടാംകുളത്തെ രാജേഷ് കുമാറിന്റെ ഭാര്യ സൗപർണ്ണിക (41)യാണ് മരിച്ചത്. രണ്ട് മക്കളുടെ മാതാവാണ്.
ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന സൗപർണ്ണികയെ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ഷാളിൽ കെട്ടി ഫാനിൽ തൂങ്ങിയ നിലയിൽ കുടുംബാംഗങ്ങൾ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് ആദൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു.
ഒരു മാസം മുമ്പാണ് കുടുംബം പുതുതായി നിർമിച്ച വീട്ടിൽ ഗൃഹപ്രവേശം നടത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു. ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത ശേഷം ഭർത്താവും ആർമി ഉദ്യോഗസ്ഥനുമായ രാജേഷ് കുമാർ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു.
മൃതദേഹം തുടർനടപടികൾക്കായി മുള്ളേരിയ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?