ബനിയാസിൽ മരണപ്പെട്ട കാഞ്ഞങ്ങാട്-തോയമ്മൽ ശരീഫിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും

Mar 4, 2026 - 06:19
Mar 4, 2026 - 06:19
 0
ബനിയാസിൽ മരണപ്പെട്ട കാഞ്ഞങ്ങാട്-തോയമ്മൽ ശരീഫിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും

അബുദാബി: അബുദാബിയിലെ ബനിയാസിൽ മരണപ്പെട്ട തോയമ്മൽ ജില്ലാശുപത്രിക്ക് സമീപത്തെ ശരീഫിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് വൈകാനിടയുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ താൽക്കാലിക നിയന്ത്രണമുള്ളതിനാൽ കേരളത്തിലേക്കുള്ള പല വിമാനങ്ങളും സർവ്വീസുകൾ നിർത്തി വെച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ കൃത്യമായ വ്യക്തത വരുന്നതുവരെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് വൈകും. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ വിമാനത്താവളത്തിലേക്ക് മാറ്റിയതിന് ശേഷം വിമാനം റദ്ദാകുന്ന സാഹചര്യം ഉണ്ടായാൽ തിരികെ മോർച്ചറിയിൽ പ്രവേശിപ്പിക്കാൻ നിയമപരമായ അനുമതിയില്ലെന്നതിനാൽ ഗൾഫിൽ തന്നെ സംസ്കരിക്കേണ്ടിവരുമെന്ന ആശങ്കയും ബന്ധുക്കളെ അലട്ടുന്നുണ്ട്. റംസാൻ മൂന്നിന്നാണ് ശരീഫ് ബനിയാസിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണത്. ഉടനെ തന്നെ സമീപത്തെ ബനിയാസ് ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി അബോധാവസ്ഥയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. ബനിയാസിലെ ബലദിയ മാർക്കറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ദീർഘകാലമായി ജോലി ചെയ്തിരുന്ന ശരീഫിന് വിവിധ രാജ്യക്കാരുമായി സൗഹൃദബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. ആറുമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തി മടങ്ങിയത്. പിതാവ്: യൂസുഫ്. മാതാവ്: ഫാത്തിമ.ഭാര്യ: സുമയ്യ.മക്കൾ: മർവ്വ, ഷാസ് നാസിൽ. സഹോദരങ്ങൾ: നജ്മുന്നിസ, സഫരിയ, സുമയ്യ, ജുനൈദ്. അതിനിടെ ബനിയാസ് കെ എം സി സി യുടെ നേതൃത്വത്തിൽ എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾപുരോഗമിക്കുയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow