പൂത്തക്കാൽ ഗവ. യു.പി. സ്കൂളിൽ കേരള സ്കൂൾ കലോത്സവത്തിന് തുടക്കമായി
മടിക്കൈ: പൂത്തക്കാൽ ഗവ. യു.പി. സ്കൂളിൽ കേരള സ്കൂൾ കലോത്സവത്തിന് വർണാഭമായ തുടക്കം. ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 5 ഫെയിം തപസി പ്രത്യുഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. മടിക്കൈ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ സതി പി. അധ്യക്ഷയായി. നാലാം വാർഡ് മെമ്പർ കെ.വി. ബാലൻ മുഖ്യാതിഥിയായി.
ഉദ്ഘാടന ചടങ്ങിനിടെ തപസി പ്രത്യുഷ് മനോഹരമായ ഗാനങ്ങൾ ആലപിച്ച് വേദിയെ സംഗീതസാന്ദ്രമാക്കി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
പി.ടി.എ. പ്രസിഡന്റ് സതീശൻ എം., മദർ പി.ടി.എ. പ്രസിഡന്റ് സരിത, എസ്.എം.സി. ചെയർമാൻ ജനാർദനൻ, മുൻ പ്രധാനാധ്യാപകരായ രാജൻ എം., നാരായണൻ കെ., സീനിയർ അസിസ്റ്റന്റ് വി. രാജേഷ്, മുനീർ നിസാമി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പ്രധാനാധ്യാപകൻ എം. രമേശൻ സ്വാഗതവും സെക്രട്ടറി ബിന്റോ രമേഷ് നന്ദിയും പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് ശേഷം രണ്ടു വേദികളിലായി വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിച്ച കലോത്സവം സ്കൂൾ അങ്കണത്തിൽ ആവേശം നിറച്ചു.
What's Your Reaction?