നീലേശ്വരത്ത് കല്ലുമ്മക്കായ വിളവെടുപ്പ് നടന്നു
നീലേശ്വരം: കേരള സർക്കാർ ഫിഷറിസ് വകുപ്പ് ജനകീയ മത്സ്യകൃഷി 2025-26 വർഷത്തെ നീലേശ്വരം മുനിസ്സിപ്പാലിറ്റിയിലെ കല്ലുമ്മക്കായ മത്സ്യകൃഷി വിളവെടുപ്പ് നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി വി സതീശൻ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ കൗൺസിലർ വിനയരാജ്, ഫിഷറീസ് അക്വാകൾച്ചർ പ്രമോട്ടർ ശശികല, സുബൈർ എൻ പി, കലാം പി, ബാബു ടി വി, കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കല്ലുമ്മക്കായ കർഷകനായ ഫൈസൽ നന്ദി പറഞ്ഞു.
What's Your Reaction?