ജലീൽ രാമന്തളി അന്തരിച്ചു

Feb 23, 2026 - 06:37
Feb 23, 2026 - 07:43
 0
ജലീൽ രാമന്തളി അന്തരിച്ചു

പയ്യന്നൂർ: നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും, പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ജലീൽ രാമന്തളി(70) അന്തരിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. യു എ ഇ യുടെ രാഷ്ട്ര പിതാവും അബുദാബിയുടെ ഭരണാധികാരി യുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെക്കുറിച്ച് ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിൽ രചിക്കപ്പെട്ട കൃതിയാണ് ജലീൽ രാമന്തളിയുടെ "ശൈഖ് സായിദ്". അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുൾ മുറ്റ വഴിയമ്പലങ്ങൾ, നഗരത്തിലെ കുതിരകൾ, ഗൾഫ് സ്കെച്ചുകൾ, ഒട്ടകങ്ങൾ നീണ്ട കടൽ തുടങ്ങി നിരവധി പുസ്തകങ്ങൾ രാമന്തളിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോക്യുമെൻ്ററികൾ, വീഡിയോ ആൽബങ്ങൾ, റേഡിയോ പരിപാടികൾ, ടെലി സിനിമകൾ എന്നിവയ്ക്ക് തിരക്കഥാ രചനയും നിർവഹിച്ചിട്ടുണ്ട്. പൂങ്കാവനം മാസികയിലെ കോളമിസ്റ്റായ അദ്ദേഹം മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ അബുദാബി ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow