മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ച് പേർ മരിച്ചു

Oct 3, 2026 - 07:34
 0
മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ച് പേർ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ മക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ച് പേർ മരിച്ചു. നാല് നഴ്സുമാരും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ സൗദി ഡ്രൈവറുമാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ഷോപ്പിങ്ങിനായി റാനിയ പട്ടണത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം. മക്കയിലെ അൽഗഫയിൽ സൗദി സർക്കാരിന് കീഴിലുള്ള ഡിസ്പൻസറികളിൽ ജോലി ചെയ്യുന്ന നാല് നഴ്സുമാരാണ് അപകടത്തിൽപ്പെട്ടത്.

കോട്ടയം പാലാ സ്വദേശി ജെയ്സിമോൾ മാത്യു (36), കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്നാട് സ്വദേശികളായ തഞ്ചാവൂർ പട്ടുക്കോട്ടൈ സ്വദേശി ദേവമണി ഹെപ്സിബ (33), ചെന്നൈ സ്വദേശി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ച മറ്റ് രണ്ട് നഴ്സുമാർ. വാഹനമോടിച്ചിരുന്ന സൗദി പൗരനും അപകടത്തിൽ മരിച്ചു.

വാരാന്ത്യ അവധി ദിനമായതിനാൽ സാധനങ്ങൾ വാങ്ങുന്നതിനായി റാനിയ പട്ടണത്തിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ച് പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

മരിച്ചവരുടെ മരണാനന്തര നടപടിക്രമങ്ങൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെയും കെഎംസിസി റാനിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow