വെസ്റ്റ് എളേരിയിൽ കുഴൽക്കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു
കാഞ്ഞങ്ങാട്: വെസ്റ്റ് എളേരി വരക്കാട് കുഴൽക്കിണർ നിർമാണത്തിനുള്ള വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ട കുഴൽക്കിണർ വാഹനം റോഡരികിലെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.
ജയ്സണും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് മുകളിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്.
What's Your Reaction?