പാറപ്പള്ളി മഖാം ഉറൂസ്; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും, ഫണ്ട് കൈമാറ്റവും നടത്തി
പാറപ്പള്ളി : ഏപ്രിൽ 15 മുതൽ 20 വരെ നടത്തപ്പെടുന്ന ചരിത്ര പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിൻ്റെ സ്വാഗതസംഘം ഓഫീസിൻ്റെ ഉദ്ഘാടനം ജമാ-അത്ത് ട്രഷറും സന്നദ്ധസംഘടനാ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ സ്വാലിഹ് വൈറ്റ് ഹൗസ് നിർവ്വഹിച്ചു. ജമാഅത്ത് പ്രസിഡണ്ട് ഹാജി കെ അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജമാ-അത്ത് ഖത്തീബ് മുനീർ ഫൈസി ഇർഫാനി പ്രാർത്ഥനയും മുഖ്യപ്രഭാഷണവും നടത്തി. ഉറൂസ്ആവശ്യത്തിലേക്കുള്ള ഫണ്ട് ഡോ: ആഷിഖ് അമ്പലത്തറ, ഷരീഫ് (ബോസ് ) പാറപ്പള്ളി എന്നിവരിൽ നിന്ന് ഉറൂസ് കമ്മിറ്റി ചെയർമാൻ കെ അബൂബക്കർ ഹാജി കാലിച്ചാൻപാറ ഏറ്റുവാങ്ങി. കെ എം അബ്ദുൽ റഹിമാൻ, എം കെ ഹസൈനാർ കുണ്ടടുക്കം, കുഞാഹമ്മദ് ഹാജി മീത്തൽ, എ ഉമ്മർ, പി അബ്ദുല്ല ഹാജി, ടി എം മുനീർ, കെ എ ഹമീദ്ഹാജി, സി എച്ച് അബ്ബാസ്, ലത്തീഫ് കാട്ടിപ്പാറ, ടി കെ അബ്‌ദുൽ റഹിമാൻ, കെ എം ഖാദർ ഹാജി, ടി.സമദ്, റഹ്മാൻ അമ്പലത്തറ എന്നിവർ സംസാരിച്ചു.
What's Your Reaction?