കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമസ്ഥന് തിരിച്ചു നൽകി യുവാവ് മാതൃകയായി

Apr 11, 2026 - 16:40
 0
കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമസ്ഥന് തിരിച്ചു നൽകി യുവാവ് മാതൃകയായി

നീലേശ്വരം: വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമസ്ഥന് തിരിച്ചു നൽകി യുവാവ് മാതൃകയായി. പൊതു പ്രവർത്തകൻ അനിൽ വാഴുന്നോറടിയുടെ മൊബൈൽ ഫോണാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട ഫോൺ ഉപ്പിലികൈ നന്ദാനത്തെ മധുവിനാണ് വഴിയിൽ നിന്നും കളഞ്ഞു കിട്ടിയത്. മധു മൊബൈൽ ഫോൺ നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും തുടർന്ന് ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ് കുമാർ പള്ളിക്കൈ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷഫീഖ് എന്നിവരുടെ സാന്നിധ്യത്തിൽ അനിൽകുമാർ വാഴുന്നേറടിക്ക് കൈമാറുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow