ചെർക്കളയിൽ വ്യാജ ചികിത്സാ കേന്ദ്രത്തിൽ പോലീസ്-ആരോഗ്യവകുപ്പ് റെയ്ഡ്
കാസർകോട്: വ്യാജ ചികിത്സയും ആഭിചാരക്രിയകളും നടക്കുന്നുവെന്ന പരാതിയെ തുടർന്ന് ചെർക്കള ബാലനടുക്കത്ത് പ്രവർത്തിക്കുന്ന ദാറുൽ അമാൻ ചികിത്സാ കേന്ദ്രത്തിൽ പോലീസ് പരിശോധന നടത്തി.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. വിദ്യാനഗർ എസ്.ഐ അനൂപിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ശനിയാഴ്ച രാവിലെ 10 മണിയോടെ കേന്ദ്രത്തിൽ റെയ്ഡ് ആരംഭിച്ചു.
റെയ്ഡിൽ എന്തൊക്കെ കണ്ടെത്തിയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പരിശോധന ഇപ്പോഴും പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വിദൂര പ്രദേശങ്ങളിൽ നിന്നുൾപ്പെടെ നിരവധി പേർ ദിവസേന ചികിത്സ തേടി ഇവിടെ എത്തുന്നുണ്ടെന്നും, എന്നാൽ ഇവിടെ വ്യാജ ചികിത്സ നടക്കുന്നതായി പരാതിയിൽ ആരോപണമുയർന്നിട്ടുണ്ടെന്നും വിവരമുണ്ട്.
പരിശോധന പൂർത്തിയായതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
What's Your Reaction?