കേടായ സീഫുഡ് സൂപ്പിൽ പാറ്റയെ കണ്ടതിന് റെസ്റ്റോറൻ്റിന് 100,000 ദിർഹം പിഴ.

Jan 24, 2025 - 00:23
 0
കേടായ സീഫുഡ് സൂപ്പിൽ പാറ്റയെ കണ്ടതിന് റെസ്റ്റോറൻ്റിന് 100,000 ദിർഹം പിഴ.

റാസൽഖൈമ: ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് റാസൽഖൈമ മിസ്ഡിമീനേഴ്സ് കോടതി ഒരു റസ്റ്റോറൻ്റിന് 100,000 ദിർഹം പിഴ ചുമത്തി. കേസിലെ പ്രധാന പ്രതികളായ രണ്ട് വ്യക്തികൾക്കെതിരെയാണ് ഈ നിയമലംഘനങ്ങൾക്ക് കേസെടുത്തിരിക്കുന്നത്. ഒരാൾക്ക് 100,000 ദിർഹം പിഴയും മറ്റൊരാൾക്ക് മറ്റ് അനുബന്ധ ഫീസുകളോടൊപ്പം 5,000 ദിർഹം പിഴയും ലഭിച്ചു.

രണ്ട് പ്രതികളായ റസ്റ്റോറൻ്റ് ഉടമയ്ക്കും, ജീവനക്കാരിലൊരാൾക്കും എതിരെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതിനും, പാറ്റ അടങ്ങിയ കേടായ സീഫുഡ് സൂപ്പ് നൽകിയതിനും, ഭക്ഷണം വിതരണം ചെയ്ത് ഇരയുടെ ആരോഗ്യം അപകടപ്പെടുത്തുന്ന പ്രവൃത്തി മനഃപൂർവം ചെയ്തതിനും പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തി. 

യോഗ്യമല്ലാത്ത ഭക്ഷണം നൽകി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായും പരാതിക്കാരി ആരോപിച്ചു.പരാതിക്കാരി ഭർത്താവിനൊപ്പം റസ്‌റ്റോറൻ്റിലെത്തി

സീഫുഡ് സൂപ്പ് ഓർഡർ ചെയ്തപ്പോഴാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടായത്. സൂപ്പിൽ പാറ്റയെ കണ്ടെത്തിയതിനെ തുടർന്ന് മുനിസിപ്പാലിറ്റിയിലും പോലീസിലും പരാതി നൽകുകയായിരുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow