കോഴിക്കോട് 10.5 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ പിടിയിൽ.

Jan 24, 2025 - 09:31
 0
കോഴിക്കോട് 10.5 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ പിടിയിൽ.

കോഴിക്കോട് വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.

 ഒഡീഷ സ്വദേശികളായ രമേശ് ബാരിക് (34), ആകാശ് ബലിയാർ സിംഗ് (35) എന്നിവരെയാണ് ഡാൻസാഫ് ടീമും, മെഡിക്കൽ കോളേജ് പോലീസും ചേർന്ന് വെള്ളിപ്പറമ്പ് അഞ്ചാംമൈലിൽ നിന്ന് പിടികൂടിയത്.

 10.5 കിലോ കഞ്ചാവ് ഇവരിൽ നിന്ന് പിടികൂടി.

 ഒഡീഷയിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് ചെറു പൊതികളാക്കി വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

 പകൽ ജോലിക്ക് പോയി പുലർച്ചെയും, രാത്രിയും കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു. സിറ്റി നെർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ബോസ്, ഡാൻസാഫ് എസ് ഐ മനോജ്, എസ് ഐ കെ അബ്ദുറഹ്മാൻ, മെഡിക്കൽ കോളേജ് എസ് ഐ മാരായ ബി ആർ അരുൺ, സി സന്തോഷ്, പി രാജേഷ് തുടങ്ങിയവർ അന്വേഷക സംഘത്തിൽ ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow