സ്ഥിരം ലഹരി കേസ് പ്രതിക്കെതിരെ പിറ്റ് എൻഡിപിഎസ് നടപടി; യുവാവ് കരുതൽ തടങ്കലിൽ
കാസർകോട്: ലഹരിമരുന്ന് കടത്തും വിതരണവും നിയന്ത്രിക്കുന്നതിനുള്ള ശക്തമായ നടപടികളുടെ ഭാഗമായി സ്ഥിരം ലഹരി കേസ് പ്രതിക്കെതിരെ കരുതൽ തടങ്കൽ നിയമമായ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം നടപടി സ്വീകരിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ചെങ്കള നാലാമൈയിലെ കരോടി മുഹമ്മദ് അബൂബക്കർ (26) എന്നയാളെയാണ് വിദ്യാനഗർ പോലീസ് കരുതൽ തടങ്കലിലാക്കിയത്. ഇയാൾക്കെതിരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എൻഡിപിഎസ് നിയമപ്രകാരമുള്ള കേസുകൾ നിലവിലുണ്ടെന്ന് അധികൃതർ അറിയിച്ചു.
വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്ത എൻഡിപിഎസ് ആക്ട് സെക്ഷൻ 22 കേസിൽ അന്വേഷണം തുടരുകയാണ്. മേൽപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത എൻഡിപിഎസ് ആക്ട് 22(ബി) കേസിൽ കോടതി ഇയാളെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദൂർ പോലീസ് രജിസ്റ്റർ ചെയ്ത എൻഡിപിഎസ് ആക്ട് 27(ബി) കേസിലും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
തുടർച്ചയായി ലഹരിമരുന്ന് വ്യാപാരത്തിലും വിതരണത്തിലും ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുടെ ഭാഗമായാണ് പിറ്റ് എൻഡിപിഎസ് നിയമപ്രകാരം കരുതൽ തടങ്കൽ നടപടികൾ സ്വീകരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ഈ നടപടിയോടെ കാസർകോട് ജില്ലയിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കരുതൽ തടങ്കലിലാകുന്ന ഇരുപതാമത്തെ പ്രതിയായി മുഹമ്മദ് അബൂബക്കർ മാറിയതായി പോലീസ് വ്യക്തമാക്കി.
What's Your Reaction?