സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി: 161 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; മൂസ വള്ളിക്കാടൻ കാസർകോട് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി
തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ വ്യാപക സ്ഥലംമാറ്റം. 161 ഡിവൈഎസ്പിമാരെ വിവിധ ജില്ലകളിലേക്കും വിഭാഗങ്ങളിലേക്കും മാറ്റി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഭരണപരമായ പുനഃസംഘടനയുടെ ഭാഗമായാണ് നടപടി.
പുതിയ നിയമനപ്രകാരം ബൈജു പൗലോസ് ആലുവ ഡിവൈഎസ്പിയായും പി. എം. മനോജ് നാദാപുരം ഡിവൈഎസ്പിയായും പി. കെ. മണി പയ്യന്നൂർ ഡിവൈഎസ്പിയായും നിയമിതരായി.
മൂസ വള്ളിക്കാടൻ കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായും എൻ. സുനിൽകുമാർ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായും ചുമതലയേൽക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലും പ്രത്യേക വിഭാഗങ്ങളിലുമായി 161 ഡിവൈഎസ്പിമാരെ ഉൾപ്പെടുത്തി നടത്തിയ ഈ സ്ഥലംമാറ്റം പൊലീസിലെ സമീപകാലത്തെ ഏറ്റവും വലിയ ഭരണപരമായ പുനഃക്രമീകരണങ്ങളിലൊന്നാണ്.
What's Your Reaction?