കാസർകോട് ഉപ്പളയിൽ കാർ ഡിവൈഡറിൽ ഇടിച്ചു; പിതാവും മകനുമടക്കം മൂന്നുപേർ മരിച്ചു.
കാസർഗോഡ്: ഉപ്പളയിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ബായിക്കട്ട സ്വദേശി ജനാർദ്ദനൻ, മകൻ അരുൺ, മംഗലാപുരം സ്വദേശി കിരൺ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
What's Your Reaction?