സ്വകാര്യ സർവ്വകലാശാല ആരംഭിക്കാൻ സമസ്ത.

പാരമ്പര്യ വിദ്യാഭ്യാസത്തിന്റെ ആധുനികവൽക്കരണവും, വാണിജ്യ-വൈദ്യരംഗത്തെ പ്രത്യേക ഗവേഷണ വിഭാഗങ്ങളും ആരംഭിക്കും. ചരിത്രം ഭാഷ പഠനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും യൂണിവേഴ്സിറ്റി നിലവിൽ വരുന്നത്.

Mar 4, 2025 - 06:32
Mar 4, 2025 - 06:33
 0
സ്വകാര്യ സർവ്വകലാശാല ആരംഭിക്കാൻ സമസ്ത.

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവ്വകലാശാല സ്ഥാപിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ യോഗത്തിലാണ് തീരുമാനം. പ്രസ്ഥാനത്തിന് കീഴിൽ നടന്നുവരുന്ന പ്രധാന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സർവ്വകലാശാലയ്ക്ക് കീഴിൽ ഏകോപിപ്പിക്കുകയും, സർവ്വകലാശാല സ്ഥാപിക്കുന്നതിന് ആവശ്യമായ പ്രാഥമിക പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുകയും ചെയ്യും. 100 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ച് പ്രഥമഘട്ടത്തിൽ 50 കോടി സമാഹരിക്കും. പാരമ്പര്യ വിദ്യാഭ്യാസത്തിന്റെ ആധുനികവൽക്കരണവും, വാണിജ്യ-വൈദ്യരംഗത്തെ പ്രത്യേക ഗവേഷണ വിഭാഗങ്ങളും ആരംഭിക്കും. ചരിത്രം ഭാഷ പഠനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും യൂണിവേഴ്സിറ്റി നിലവിൽ വരുന്നത്. മറ്റ് ആധുനിക സാങ്കേതിക വിദ്യാഭ്യാസങ്ങളും, മർമ്മപ്രധാന പാഠ്യ വിഷയങ്ങളായി കൊണ്ടുവരും. സമസ്തയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സംരംഭങ്ങൾ ഇന്ന് ലോകത്തിന് മാതൃകയാണ്. അതിന്റെ ഏറ്റവും മികച്ച സംവിധാനമായിരിക്കും സർവ്വകലാശാല. പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഖലീൽ ബുഖാരി പ്രാർത്ഥന നടത്തി. പി എ ഹൈദ്രോസ് മുസ്ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, കോടമ്പുഴ ബാവ മുസ്ലിയാർ, സി. മുഹമ്മദ് ഫൈസി, ഡോക്ടർ ഹുസൈൻ സഖാഫി ചുള്ളിക്കോട്, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, അബ്ദുൽ ജലീൽ സഖാഫി, ഹസ്സൻ മുസ്‌ലിയാർ വയനാട്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, പി എസ് കെ മൊയ്തു ബാഖവി, ഹസൻ ബാക്കവി പല്ലാർ, അബൂബക്കർ മുസ്ലിയാർ വെൻ മേനാട്,ത്വാഹാ മുസ്ലിയാർ, അബ്ദുൽ ഗഫൂർ ബാഖവി, അബ്ദുൽ നാസർ അഹ്സനി, അബ്ദുറഹ്മാൻ സഖാഫി വിഴിഞ്ഞം, അലവി സഖാഫി കൊളത്തൂർ, ഐ എം കെ ഫൈസി, എം വി അബ്ദുറഹിമാൻ മുസ്‌ലിയാർ, എന്നിവർ സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow