യു എ ഇ യിൽ ഇന്ത്യക്കാരിയുടെ വധശിക്ഷ നടപ്പാക്കിയതായി വിദേശകാര്യ മന്ത്രാലയം.
യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഇന്ത്യക്കാരിയുടെ വധശിക്ഷ നടപ്പാക്കിയതായി വിദേശകാര്യ മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ നിന്നുള്ള ഷഹ്‌സാദി ഖാന്റെ (34) വധശിക്ഷയാണ് നടപ്പാക്കിയത്. നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അബുദാബിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു.യുഎഇയിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് 2025 ഫെബ്രുവരി 15 ന് ഷെഹ്സാദി ഖാന്റെ വധശിക്ഷ നടപ്പാക്കിയെന്ന് വിദേശകാര്യ മന്ത്രി കോടതിയെ അറിയിച്ചു. ഫെബ്രുവരി 28 ന് ഖാന്റെ വധശിക്ഷയെക്കുറിച്ച് യുഎഇയിലെ ഇന്ത്യൻ എംബസിക്ക് സർക്കാരിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) ചേതൻ ശർമ്മ പറഞ്ഞു.
What's Your Reaction?