പ്രേം നസീർ മാധ്യമ പുരസ്കാരം ഖാലിദ് പൊവ്വലിന്

Jul 25, 2026 - 08:02
 0
പ്രേം നസീർ മാധ്യമ പുരസ്കാരം ഖാലിദ് പൊവ്വലിന്

തിരുവനന്തപുരം: പ്രേം നസീറിന്റെ ഓർമ്മകൾ നിലനിർത്തിക്കൊണ്ട് കഴിഞ്ഞ 22 വർഷമായി തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന നസീർ സുഹൃത്ത് സമിതി നൽകിവരുന്ന മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

2026-ലെ മികച്ച ഓൺലൈൻ ചാനൽ പ്രാദേശിക റിപ്പോർട്ടർക്കുള്ള പ്രേം നസീർ മാധ്യമ പുരസ്കാരത്തിന് ജയനാദം ന്യൂസ് എഡിറ്റർ ഖാലിദ് പൊവ്വൽ അർഹനായി. പൊതുസമൂഹത്തിന് ശ്രദ്ധേയമായ നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തതും, പ്രത്യേകിച്ച് "സ്ഥാനാർത്ഥികളെ വെള്ളം കുടിപ്പിച്ച പെൺകുട്ടി" എന്ന റിപ്പോർട്ടിലൂടെ ശ്രദ്ധ നേടിയതുമാണ് പുരസ്കാരത്തിന് പരിഗണിച്ചത്.

ഓഗസ്റ്റ് 3-ന് തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്കാരം വിതരണം ചെയ്യും. മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. കേരള മീഡിയ അക്കാദമി മുൻ ചെയർമാൻ ആർ. എസ്. ബാബു മുഖ്യപ്രഭാഷണം നടത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow