ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ
ബേഡകം: ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെർളടുക്കത്തെ കുഞ്ഞിരാമന്റെ മകൻ ടി അശോക(43)നാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് വീടിനു സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബേഡകം പോലീസ് കേസെടുത്തു. ഭാര്യ: അനില. രണ്ട് മക്കളുണ്ട്.
What's Your Reaction?