കോടോം-ബേളൂർ പഞ്ചായത്തിൽ പാലത്തോട് കൂടിയുള്ള തോണിക്കല്ല് വി സി ബി യുടെ നിർമ്മാണോദ്ഘാടനം നടത്തി
പറക്കളായി: കാസർകോട് ജില്ലയിലെ കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ തോണിക്കല്ല് തോടിന് കുറുകെ കർഷകരുടെയും ജനപ്രതിനിധികളുടെയും ആവശ്യാർത്ഥം ജലസേചന വകുപ്പിന്റെ ക്ലാസ് രണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി പറക്കളായി-പനങ്ങാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലവും, വിസിബി കം ബ്രിഡ്ജും, കേരള സർക്കാർ ജല വിഭവ വകുപ്പ് ചെറുകിട ജലസേചന വിഭാഗം തോണിക്കല്ല് വി സി ബി കം ബ്രിഡ്ജ് ഉദ്ഘാടനം ഇ ചന്ദ്രശേഖരൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടിവി ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. തോണിക്കല്ല് കാർഷിക ഗുണഭോക്കൃത് സമിതി ചെയർമാൻ കെ പി ജയകുമാർ സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് എഞ്ചിനീയർ അർജുനൻ ഇ കെ റിപ്പോർട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗംഗാധരൻ പി, കോടോം-ബേളൂർ പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് കെ വി, സജിത ശ്രീകുമാർ, മുൻ പഞ്ചായത്തംഗം അനിൽകുമാർ എ, സി പി എം പ്രതിനിധി ഇ ബാലകൃഷ്ണൻ, ഐ എൻ സി പ്രതിനിധി ബി പി പ്രദീപ്കുമാർ, ബിജെപി പ്രതിനിധി പ്രേംകുമാർ കാലിക്കടവ്, കേരള കോൺഗ്രസ് എം ജോയ് തടത്തിൽ, സിപിഐ പ്രതിനിധി പിജെ വർഗീസ്, കോൺട്രാക്ടർ പി ജെ വർക്കി എന്നിവർ പ്രസംഗിച്ചു. തോണിക്കല്ല് കാർഷിക ഗുണഭോക്തൃ സമിതി കൺവീനർ സുകുമാരൻ എം നന്ദി പറഞ്ഞു.
What's Your Reaction?