11 കാരിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയെ റിമാന്‍റ് ചെയ്തു
നീലേശ്വരം: ഐസ് ക്രീം വാങ്ങാന്‍ കടയില്‍ചെന്ന 11 കാരിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് കോടതി റിമാന്‍റ് ചെയ്തു. പടിഞ്ഞാറ്റം കൊഴുവല്‍, നാഗച്ചേരി സ്വദേശി വിനോദിനെതിരെയാണ് കോടതി റിമാന്‍റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തതിന് പിന്നാലെ വിനോദ് ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയില്‍ ഇയാള്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഫെബ്രുവരി 25ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. കടയില്‍ ഐസ്ക്രീം വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ കയറി പിടിക്കുകയാണ് ചെയ്തത്. പെണ്‍കുട്ടി വിവരം സ്കൂളില്‍ വെച്ച് കൂട്ടുകാരികളോട് പറഞ്ഞു. കൂട്ടുകാരികള്‍ ഇക്കാര്യം അധ്യാപികമാരെ അറിയിച്ചു. തുടര്‍ന്ന് സ്കൂള്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. ഒരു ക്ഷേത്രത്തിലെ താല്‍ക്കാലിക സ്ഥാനികനായ വിനോദിനെ ആ ചുമതലയില്‍ നിന്നും നീക്കുകയും ചെയ്തു.
What's Your Reaction?