വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം; യുവതി അറസ്റ്റിൽ

Aug 23, 2026 - 17:27
 0
വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം; യുവതി അറസ്റ്റിൽ

കുമ്പള: വൈദ്യുതി ബില്ലടയ്ക്കുന്നതിന് കടം വാങ്ങിയ 5,000 രൂപ തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടിയ കേസിൽ യുവതിയും അറസ്റ്റിൽ. കുബണൂരിലെ രസ്വാന (28)യെയാണ് കുമ്പള എസ്.ഐ. എസ്. അനൂപും സംഘവും അറസ്റ്റ് ചെയ്തത്.

കേസിൽ യുവതിയുടെ ഭർത്താവ് ഹസ്സൻ ആസിഫ് (33), ബന്ധുവും മൊഗ്രാൽ സ്വദേശിയുമായ മുഹമ്മദ് സിറാജ് (32) എന്നിവരെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. മുട്ട ബങ്കര സ്വദേശിയായ 64കാരനായ വ്യാപാരിയുടെ പരാതിയിലാണ് നടപടി.

വീട്ടിലെത്തിയ വ്യാപാരിയെ കിടപ്പുമുറിയിൽ യുവതിക്കൊപ്പം ബലം പ്രയോഗിച്ച് നിർത്തി ഫോട്ടോകളും വീഡിയോകളും പകർത്തുകയായിരുന്നു. ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സംഘം വ്യാപാരിയോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow