പാലക്കാട് ഡിവിഷൻ വിഭജനം ബിജെപിയുടെ രാഷ്ട്രീയ തീരുമാനം: രാജ്മോഹൻ ഉണ്ണിത്താൻ

Aug 23, 2026 - 18:11
 0
പാലക്കാട് ഡിവിഷൻ വിഭജനം ബിജെപിയുടെ രാഷ്ട്രീയ തീരുമാനം: രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചത് കർണാടകയിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആരോപിച്ചു. കാസർകോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണാടക ബിജെപിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഡിവിഷൻ വിഭജിച്ചതെന്നും ഉണ്ണിത്താൻ പറഞ്ഞു. ഡിവിഷൻ വിഭജനത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. മന്ത്രി നുണ പറയുമെന്ന് താൻ കരുതിയിരുന്നില്ല. അറിയില്ലെങ്കിൽ അദ്ദേഹം ആ പണിക്ക് കൊള്ളാത്തയാളാണെന്നും ഉണ്ണിത്താൻ പരിഹസിച്ചു.

അവഗണനയ്‌ക്കെതിരെ എംപിമാർ തിരുവോണ ദിവസം രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ നിരാഹാര സമരം നടത്തും. ഇതുകൊണ്ടും തീരുമാനമുണ്ടായില്ലെങ്കിൽ മറ്റു സമരപരിപാടികളിലേക്ക് കടക്കുമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow