ചേന്ദമംഗലം കൂട്ട കൊല പ്രതി റിതു റിമാഡിൽ.

Jan 17, 2025 - 18:42
Jan 17, 2025 - 18:43
 0
ചേന്ദമംഗലം കൂട്ട കൊല പ്രതി റിതു റിമാഡിൽ.

എറണാകുളം: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്.റിതുവിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കുന്നുണ്ടെന്ന് മുനമ്പം ഡിവൈഎസ്പി എസ് പി എസ് ജയകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

റിതു മറ്റൊരു പ്രതി റിമാൻഡിൽ കഴിഞ്ഞ കേസിൽ പ്രതി ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാനസിക പ്രശ്‌നമുണ്ടെന്നും, ചികിത്സ തേടിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. നാളെ കസ്റ്റഡി അപേക്ഷ നൽകുമെന്നും ബംഗളൂരുവിൽ മറ്റ് കേസുകളിൽ ലഹരി ഇടപാട് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

എറണാകുളം ചേന്ദമംഗലത്ത് നടന്നത് അതിക്രൂരമായ കൂട്ടക്കൊലയെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട മൂന്നു പേരുടെയും കഴുത്തിനു മുകളിലെ ആഴത്തിലുള്ള മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്.

വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ആയിരുന്നു ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ നാല് പേരെ അയൽവാസിയായ റിതു വീട്ടിൽ കയറി ആക്രമിച്ചത്. വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവർ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു വേണുവിൻ്റെ തലയിൽ 6 മുറിവുകളും വിനിഷയുടെ തലയിൽ 4 മുറിവുകളും ഉഷയുടെ തലയിൽ 3 മുറിവുകളുമുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow