കുമ്പളയിൽ മെത്താം ഫിറ്റാമിനുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
കാസർകോട്: കുമ്പളയിലെ ലോഡ്ജ് മുറിയിൽ ഇരുന്ന് ലഹരി ഉപയോഗിക്കുകയായിരുന്ന മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള നിത്യാനന്ദ മഠത്തിന് സമീപം ഭട്ടൂഞ്ഞി ഹൗസിൽ സി കെ കേതൻ, കുണ്ടൻ കരയടുക്കം ദേശം ജി ഡബ്ല്യു എൽ പി സ്കൂളിന് സമീപം നിസാർ മൻസിലിൽ അബ്ദുൽ നിസാർ, കർണാടക പുത്തൂർ ഗാളിമുഗ ഹൗസിലെ ബ്രിജേഷ് എന്നിവരെയാണ് കുമ്പള എക്സൈസ് ഇൻസ്പെക്ടർ കെ വി ശ്രാവണും, സംഘവും അറസ്റ്റ് ചെയ്തത്. കുമ്പള റെയിൽവേ സ്റ്റേഷനടുത്തുള്ള രാകേഷ് കോംപ്ലക്സ് എന്ന ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. 2.772ഗ്രാം മെത്താം ഫിറ്റാമിൻ ഇവരിൽ നിന്നും കണ്ടെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ പീതാംബരൻ, പ്രവന്റീവ് ഓഫീസർ ഗ്രേഡ് നിധീഷ് വൈക്കത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ്, സുർജിത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രവീൺകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?