കാവ്യ ശ്രേഷ്ഠ പുരസ്കാരം ഹരിത കർമ്മ സേനാംഗം ശ്രീജിനയ്ക്ക്

Jul 14, 2026 - 09:20
Jul 14, 2026 - 09:51
 0
കാവ്യ ശ്രേഷ്ഠ പുരസ്കാരം ഹരിത കർമ്മ സേനാംഗം ശ്രീജിനയ്ക്ക്

മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗമായ ശ്രീജിനയ്ക്ക് മലയാറ്റൂർ നവോത്ഥാന കലാസാഹിത്യ സംസ്കൃതി മാഗസിന്റെ 2026-ലെ കാവ്യ ശ്രേഷ്ഠ പുരസ്കാരം ലഭിച്ചു. പത്തായിരത്തൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന പുരസ്കാരം ആഗസ്റ്റ് 8-ന് മലയാറ്റൂരിൽ നടക്കുന്ന സാംസ്കാരിക സദസ്സിൽ സമ്മാനിക്കും.

ശ്രീജിനയുടെ പ്രഥമ കവിതാസമാഹാരമായ 'നിലാപ്പക്ഷി'യിലെ 'നീ എന്റെ പാട്ടുകാരൻ' എന്ന കവിതയ്ക്കാണ് പുരസ്കാരം ലഭിച്ചത്.

സാമൂഹിക പ്രശ്നങ്ങളും സ്ത്രീജീവിതവും പ്രമേയമാക്കി 65-ഓളം കവിതകൾ ശ്രീജിന രചിച്ചിട്ടുണ്ട്. അവയിൽ 40-ലധികം കവിതകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ആദ്യ കവിതാസമാഹാരമാണ് 'നിലാപ്പക്ഷി'. രണ്ടാമത്തെ കവിതാസമാഹാരത്തിന്റെ ഒരുക്കത്തിലാണ് അവർ.

മടിക്കൈ സ്വദേശിനിയായ ശ്രീജിനയുടെ ഭർത്താവ് പെയിന്റിങ് തൊഴിലാളിയായ ജ്യോതിഷാണ്. മകൾ: വിഷ്ണുപ്രിയ. ഇതിന് മുമ്പ് തുളുനാട് മാസികയുടെ കൂർമൽ എഴുത്തച്ഛൻ സ്മാരക പുരസ്കാരവും ശ്രീജിനയ്ക്ക് ലഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow