കാഞ്ഞങ്ങാട് മഡിയനിൽ ബൈക്കപകടം; രണ്ടു പേർ മരിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മഡിയനിൽ ബൈക്കപകടത്തിൽ രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് മീനാപ്പീസിലെ റഹീമിന്റെ മകൻ നാഫിഹ് (17), മഡിയൻ വാണിയംപാറയിലെ മുഹമ്മദിന്റെ മകൻ മജീദ്(55)എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ മീനാപ്പീസിലെ ഹാഷിമിന്റെ മകൻ അമൻ ഹാഷിമി(17) നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കെ എസ് ടി പി റോഡ് മഡിയൻ ജംഗ്ഷനിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. നാഫിഹും, അമൻ ഹാഷ്മിയും സഞ്ചരിച്ച ഇരു ചക്ര വാഹനം കാൽ നടയാത്രക്കാരനായ മജീദിനെ ഇടിച്ച് തെറിപ്പിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മരണപ്പെട്ട മീനപ്പീസ് റഹീമിന്റെ മകൻ നാഫിഹ് പാറപ്പള്ളി അമ്പലത്തറ ജിവി എച്ച് എസ് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്.
What's Your Reaction?