കുമ്പളയിലെ ടോൾ പിരിവ് നാട്ടുകാർ തടഞ്ഞു; സ്ഥലത്ത് സംഘർഷാവസ്ഥ

Jan 12, 2026 - 07:48
 0
കുമ്പളയിലെ ടോൾ പിരിവ് നാട്ടുകാർ തടഞ്ഞു; സ്ഥലത്ത് സംഘർഷാവസ്ഥ

കാസർഗോഡ്: ദേശീയപാതയിലെ കുമ്പള ടോൾ പ്ലാസയിൽ ടോൾ പിരിക്കാനുള്ള ദേശീയപാത അധികൃതരുടെ ശ്രമം നാട്ടുകാർ തടഞ്ഞു. എ കെ എം അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് തടഞ്ഞത്. അന്യായമായ ടോൾ പിരിവ് അനുവദിക്കില്ലെന്ന് സമരക്കാർ പറഞ്ഞു. സമരത്തെ തുടർന്ന് കാസർകോട്-മംഗളൂരു ദേശീയപാതയിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം വൻ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow