സല്യൂട്ട് ടു ഇന്ത്യന്‍ ഫോഴ്സ് ഗാലന്റ് വാരിയര്‍ പുരസ്കാരം കേരള പോലീസിലെ ഖലീഫ ഉദിനൂരിന്
ഉദിനൂർ: ഇന്ത്യയിലെ യൂണിഫോം ഫോഴ്സ് വിഭാഗത്തില്‍, യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കും പ്രതിഫലമില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകര്‍ക്കും നല്‍കിവരുന്ന സല്യൂട്ട് ടു ഇന്ത്യന്‍ ഫോഴ്സ് ഗാലന്റ് വാരിയര്‍ പുരസ്കാരം കേരള പോലീസിലെ ഖലീഫ ഉദിനൂരിന്.
2025-26 വര്‍ഷത്തില്‍ നടത്തിയ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്. കേന്ദ്ര നിയമ മന്ത്രി അര്ജുന് റാം മേഗ്വാള്‍ മേയ് 14 ന് ഡല്‍ഹിയില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും.
പാവപ്പെട്ട കിഡ്നി-ലിവര്‍-കാന്‍സര്‍-എസ് എം എ രോഗികള്‍ക്ക് ചികിത്സ ചിലവിനുളള തുക സമാഹരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ആശുപത്രി സേവനങ്ങള്‍ നല്‍കിയതിനുമാണ് പുരസ്കാരം. നിരവധി പുരസ്കാരങ്ങള്‍ ഖലീഫയ്ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. കുമ്പള കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ്.
What's Your Reaction?