യുവതിയേയും, ഏഴുവയസ്സുള്ള മകളേയും കാണാതായതായി പരാതി
ബേക്കൽ: ഏഴ് വയസ്സുള്ള മകളെയും കൂട്ടി ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയ യുവതിയെ കാണാതായതായി പരാതി. ബേക്കൽ ബീച്ച് റോഡിലെ രമണി നിലയത്തിൽ താമസിക്കുന്ന എസ്. പ്രദീപിന്റെ ഭാര്യ ബേബി(40)യെയും മകളെയുമാണ് കാണാതായത്.
ഞായറാഴ്ച രാവിലെയാണ് ബേബി മകളുമായി വീട്ടിൽ നിന്നിറങ്ങിയത്. തട്ടുകടയിലേക്കാണ് പോയതെന്നാണ് കുടുംബം പറയുന്നത്. എന്നാൽ വൈകുന്നേരമായിട്ടും ഇരുവരും തിരിച്ചെത്താതിരുന്നതോടെ ഭർത്താവ് ബേക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
തളിപ്പറമ്പ് സ്വദേശിയായ ബൈജു എന്നയാളോടൊപ്പം ബേബി പോയിരിക്കാമെന്ന സംശയമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
What's Your Reaction?