ട്രെയിനിൽ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ പിടികൂടി.

Nov 20, 2025 - 10:14
 0
ട്രെയിനിൽ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ പിടികൂടി.

കാഞ്ഞങ്ങാട്: ട്രെയിനിൽ ഉറങ്ങി കിടക്കുകയായിരുന്ന യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ മിനിറ്റുകൾക്കകം റെയിൽവെ പൊലീസ് പിടികൂടി. എം എസ് എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റായ കാസർകോട് ബംബ്രാണിയിലെ ഹാഷിമിന്റെ മൊബൈൽ ഫോണാണ് രാത്രി ഓഖെ എക്സ്സിൽ നിന്നും മോഷ്ടിച്ചത്. എറണാകുളത്ത് നിന്നും കാസർകോട്ടേക്ക് വരുന്നതിനിടെയിലാണ് മോഷണം നടന്നത്. ശബ്ദം കേട്ട് ഞെട്ടി ഉണർന്ന് നോക്കിയപ്പോൾ ഫോൺ കാണാനില്ലായിരുന്നു. ഉടനെ റെയിൽവെ പൊലീസിൽ വിവരം അറിയിച്ചു. ഡ്യൂട്ടിയിലുണ്ടായ പൊലിസുകാർ കംപാർട്ടുമെന്റിൽ നടത്തിയ പരിശോധനയിൽ തമിഴ്‌നാട് കന്യാകുമാരി കുറുമ്പന അന്തോണിയ സ്ട്രീറ്റിലെ ഇ. സുരേഷി (47)നെ പിടികൂടുകയായിരുന്നു. പ്രതിയെ കണ്ണൂർ റെയിൽവെ പൊലീസിന് കൈമാറി. തൃക്കരിപ്പൂർ സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ ഷംസീർ, സിവിൽ ഓഫീസർ പെരിങ്ങോം സ്വദേശിനി മൻസൂറ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow