റിയാദിൽ മരിച്ച പരപ്പ സ്വദേശിനി ചിപ്പിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Sep 16, 2026 - 13:35
 0
റിയാദിൽ മരിച്ച പരപ്പ സ്വദേശിനി ചിപ്പിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

പരപ്പ: സൗദി അറേബ്യയിലെ റിയാദിൽ മരിച്ച പരപ്പ പുലിയൻകുളം സ്വദേശിനി ചിപ്പി (35)യുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ഏഴോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഉച്ചയോടെ പുലിയൻകുളത്തെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം കാലിച്ചാനടുക്കം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ ലാബ് ടെക്നീഷ്യയായി ജോലി ചെയ്തുവരികയായിരുന്നു ചിപ്പി. രണ്ടാഴ്ച മുമ്പാണ് മരിച്ചത്. പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ്.

ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്യുന്ന ഭർത്താവ് രതീഷ് നാട്ടിലെത്തിയിട്ടുണ്ട്. പ്ലസ് വൺ വിദ്യാർഥിനി അനുനന്ദ കെ. രതീഷും മൂന്നാം ക്ലാസ് വിദ്യാർഥിനി ദിവ്യ രതീഷുമാണ് മക്കൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow