മടിക്കൈയിൽ ഡിജിറ്റൽ ക്രോപ് സർവ്വേ; പരിശീലനം നാളെ

Sep 8, 2026 - 12:17
 0
മടിക്കൈയിൽ ഡിജിറ്റൽ ക്രോപ് സർവ്വേ; പരിശീലനം നാളെ

മടിക്കൈ: മടിക്കൈ വില്ലേജ് പരിധിയിൽ ഈ ഖാരിഫ് സീസണിലെ ഡിജിറ്റൽ ക്രോപ് സർവ്വേ ഈ ആഴ്ച മുതൽ ആരംഭിക്കും. ഒക്ടോബർ 31 വരെയാണ് സർവ്വേ നടത്തുക. സർവ്വേ നടത്തുന്നവർക്ക് ഒരു പ്ലോട്ടിന് 20 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും.

സർവ്വേയർമാർക്കുള്ള പരിശീലനം സെപ്റ്റംബർ 9ന് രാവിലെ 10.30ന് മടിക്കൈ കൃഷിഭവനിൽ നടക്കും. സർവേയർമാരാകാൻ താൽപര്യമുള്ളവർ ആധാർ കാർഡ്, ആധാറുമായി ലിങ്ക് ചെയ്ത ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം പരിശീലനത്തിൽ പങ്കെടുക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow