തുടി വിജയോത്സവം സംഘടിപ്പിച്ചു

Jun 14, 2026 - 07:22
 0
തുടി വിജയോത്സവം സംഘടിപ്പിച്ചു

രാജപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ മാവിലൻ, മലവേട്ടുവൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ അനുമോദിച്ച് തുടി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ “വിജയോത്സവം 2026” സംഘടിപ്പിച്ചു. പൂടംകല്ല് പൈനിക്കരയിലെ ജോയ്സ് ഹോം സ്റ്റേയിൽ നടന്ന പരിപാടി കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തംഗം രേഖ സി, എസ്.ടി പ്രമോട്ടർ ദിനേഷ് കെ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഉദുമ ഗവ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ബിജു വിദ്യാർത്ഥികൾക്കായി കരിയർ കൗൺസിലിംഗ് ക്ലാസ് നയിച്ചു.

തുടി ചെയർമാൻ കമലാക്ഷൻ കക്കോൽ അധ്യക്ഷനായ ചടങ്ങിൽ കൺവീനർ ഡോ. യു ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ മോഹനൻ കോട്ടപ്പാറ നന്ദിയും രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow