പോലീസ് അസോസിയേഷൻ സ്ഥാപക ദിനം ആചരിച്ചു
കാസർഗോഡ്: കേരള പൊലീസ് അസോസിയേഷന്റെ 47-ാം സ്ഥാപകദിനം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഡിസ്ട്രിക്ട് ഹെഡ്‌ക്വാർട്ടേഴ്സ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ‘സംഘടന പിന്നിട്ട ചരിത്ര വഴികൾ’ എന്ന വിഷയത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജി.പി അഭിജിത്ത് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് പി. പ്രകാശൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.വി സുധീഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി രഞ്ജിഷ് നന്ദി രേഖപ്പെടുത്തി.
ചടങ്ങിൽ കെപിഒഎ ജില്ല സെക്രട്ടറി പി. രവീന്ദ്രൻ, കെപിഎ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി പ്രദീപൻ, സംസ്ഥാന നിർവാഹക സമിതി അംഗം എ.പി സുരേഷ്, ജില്ലാ ട്രഷറർ കെ. അജിത്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ടി.വി പ്രമോദ് എന്നിവർ സംസാരിച്ചു.
What's Your Reaction?