തിരഞ്ഞെടുപ്പ്; പാട്ടും പാടി ജയിപ്പിക്കാൻ ഫത്താഹ് മുള്ളൂർക്കര.

Oct 29, 2025 - 22:02
 0
തിരഞ്ഞെടുപ്പ്;  പാട്ടും പാടി ജയിപ്പിക്കാൻ ഫത്താഹ് മുള്ളൂർക്കര.

വടക്കാഞ്ചേരി: ഗാന രചനയിൽ തന്റേതായ ഇടം നേടിയെടുത്ത കലാകാരനാണ് ഫത്താഹ് മുളളൂർക്കര. പ്രവാസികൾക്ക് സുപരിചതനായ ഇദ്ദേഹം നിരവധി ഗാനങ്ങൾക്ക് രചന നിർവ്വഹിച്ച് മ്യൂസിക് ആൽബങ്ങളായി ഇറക്കിയിട്ടുണ്ട്. ഇപ്പോഴിതാ ആസന്നമായ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഗാനങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ഫത്താഹ് മുള്ളൂർക്കര. ഇസ്ലാം മത ചരിത്ര കാഥികനും, ഖിസ്സപ്പാട്ട് സംഘടനയുടെ സംസ്ഥാന അദ്ധ്യക്ഷനുമായ മുള്ളൂർക്കര ഹംസ മൗലവിയുടെ മകനായ ഫത്താഹിന്ന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെങ്കിലും, സ്ഥാനാർത്ഥികളെ പാട്ടും പാടി ജയിപ്പിക്കാനുള്ള തിരക്കിലാണിപ്പോൾ. പാട്ടെഴുത്തിന്റെ കാര്യത്തിൽ രാഷ്ട്രീമില്ലാത്ത ഫാത്താഹ് പേരും, ചിഹ്നവും, സ്ഥാനാർത്ഥിയുടെ വിശദ വിവരങ്ങളും നൽകിയാൽ ഗാനങ്ങൾ ഇമ്പമാർന്ന ശബ്ദത്തിൽ ഡിസ്ക്കിലാക്കിത്തരും. ഫത്താഹ് മുള്ളൂർക്കരയുടെ വാട്സാപ്പ് നമ്പർ-9539 23 99 66

What's Your Reaction?

like

dislike

love

funny

angry

sad

wow