കളഞ്ഞു കിട്ടിയ 35,000 രൂപ തിരികെയേൽപ്പിച്ച് യുവാവ് മാതൃകയായി

May 11, 2026 - 13:43
 0
കളഞ്ഞു കിട്ടിയ 35,000 രൂപ തിരികെയേൽപ്പിച്ച് യുവാവ് മാതൃകയായി

ചീമേനി: കളഞ്ഞു കിട്ടിയ 35,000 രൂപ തിരികെ യേൽപ്പിച്ച് യുവാവ് മാതൃകയായി. ഇന്നു രാവിലെ പെരുമ്പട്ടയിൽ നിന്നും ബൈക്കിൽ ചീമേനിയിലേക്ക് വരുന്ന വഴിയാണ് റോഡരികിൽ റബർ ബാന്റ് ചുററിയ നിലയിൽ നോട്ട് കെട്ട് കെ.സി ഷാനിദിന്റെ ശ്രദ്ധയിൽ പെട്ടത്.

ഉടൻ തന്നെ പണവുമായി ചീമേനി പോലീസ് സ്റ്റേഷനിൽ പോയി ഏൽപ്പിക്കുകയായിരുന്നു. അന്വേഷണത്തിൽ കുണ്ട്യം സ്വദേശിയായ സി.വി മനീഷയുടേതാണ് നഷ്ടപ്പെട്ട പണമെന്ന് കണ്ടെത്തി.

ചിമേനി പോലീസ് സബ്ബ് ഇൻസ്പെക്ടർ എൻ.കെ.ശശി, ഇൻസ്പെക്ടർ എം.ഇ. രാജഗോപാൽ, തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരുടെ സാനിദ്ധ്യത്തിൽ മനീഷയ്ക്ക് തുക കൈമാറി. ഷാനിദിന്റെ സത്യസന്ധതയെ പോലീസും, നാട്ടുകാരും അഭിനന്ദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow