ജോലി സ്ഥലത്തു നിന്നും വീട്ടിലെത്തിയ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Apr 10, 2026 - 14:04
 0
ജോലി സ്ഥലത്തു നിന്നും വീട്ടിലെത്തിയ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചന്തേര: ജോലി സ്ഥലത്തു നിന്നും വീട്ടിലെത്തിയ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വലിയ പറമ്പ മാടക്കാൽ മീത്തൽ ഗിരിജയുടെ മകൾ അഞ്ജന(24) യാണ് മരിച്ചത്. ജോലി ചെയ്യുന്ന എറണാകുളത്തു നിന്നും കഴിഞ്ഞ ദിവസം വീട്ടിലെത്തി രാത്രി പതിനൊന്നു മണിയോടെ ഉറങ്ങാൻ കിടന്ന യുവതിയെ രാവിലെ എട്ടര മണിയോടെ കിടപ്പുമുറിയിലെ ജനാല കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചന്തേ പോലീസ് കേസ്സെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow