ജീവിതശൈലി രോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Jul 29, 2026 - 19:45
 0
ജീവിതശൈലി രോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

അമ്പലത്തറ: കേരള സർക്കാർ ആയുഷ് വകുപ്പ് ജില്ലാ ഹോമിയോ ആശുപത്രിയുടെ ആയുഷ്മാൻഭവ യൂണിറ്റും അമ്പലത്തറ ജനമൈത്രി പോലീസും പുല്ലൂർ-പെരിയ പഞ്ചായത്തിലെ പേരൂർ എ.ഡി.എസും സംയുക്തമായി കേശവ്ജി സ്മാരക പൊതുജന വായനശാലയിൽ ജീവിതശൈലി രോഗ നിർണയ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

അമ്പലത്തറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എം.വി. പ്രകാശൻ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല ജോയിന്റ് സെക്രട്ടറി പി.വി. ജയരാജ് സ്വാഗതം പറഞ്ഞു. അമ്പലത്തറ ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ ടി.വി. പ്രമോദ് അധ്യക്ഷത വഹിച്ചു. സി.ഡി.എസ് അംഗം സലീന റഫീഖ് ആശംസകൾ നേർന്നു.

തുടർന്ന് ജില്ലാ ഹോമിയോ ആശുപത്രിയിലെ എൻ.എ.എം മെഡിക്കൽ ഓഫീസർ ഡോ. സുനീറ ഇ.കെ. പദ്ധതി അവലോകനം അവതരിപ്പിച്ചു. ഡോ. ദിവ്യയും ഡോ. മേഘയും മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. എ.ഡി.എസ് സെക്രട്ടറി ഉഷ നന്ദി രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow