അപകടരഹിത വേനല്‍ക്കാലം; ബോധവത്കരണ ക്യാമ്പയിന്‍ തുടങ്ങി ദുബായ് ആര്‍ ടി എ.

Jul 5, 2025 - 21:41
 0
അപകടരഹിത വേനല്‍ക്കാലം; ബോധവത്കരണ ക്യാമ്പയിന്‍ തുടങ്ങി ദുബായ് ആര്‍ ടി എ.

ദുബായ്: യു എ ഇയില്‍ വേനല്‍ കടുത്തുവരുന്ന സാഹചര്യത്തില്‍ അപകടരഹിതമായ വേനല്‍ക്കാലം ഉറപ്പുവരുത്തുന്നതിന് ദുബായ് ആര്‍ ടി എ ബോധവത്കരണ ക്യാമ്പയിന്‍ തുടങ്ങി. യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെയും, ദുബായ് പൊലീസിന്റെയും സഹകരണത്തോടെയാണ് ക്യാമ്പയിന്‍ തുടങ്ങിയത്. വാഹനമോടിക്കുന്നവര്‍ പതിവായി അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സിയിലെ ഗതാഗത വിഭാഗം മേധാവി അഹമ്മദ് അല്‍ ഖുസൈമി അഭ്യര്‍ഥിച്ചു. യാത്ര പുറപ്പെടുന്നതിന് മുന്‍പ് ടയര്‍ പ്രഷര്‍, എഞ്ചിന്‍ ഓയില്‍, കൂളന്റ് അളവ് എന്നിവ പരിശോധിക്കണമെന്നും എണ്ണയോ, വെള്ളമോ ചോരുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ചൂട് 50 ഡിഗ്രി വരെ എത്തുമ്പോള്‍, പഴയതും തേഞ്ഞതുമായ ടയറുകള്‍ പൊട്ടിത്തെറിക്കുകയും, മരണം വരെ സംഭവിക്കാവുന്ന റോഡപകടങ്ങള്‍ക്ക് അവ കാരണമാവുകയും ചെയ്യുമെന്ന് ആര്‍ ടി എ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചട്ടങ്ങള്‍ പ്രകാരം, നിര്‍മാണ തീയതി കഴിഞ്ഞ് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ടയറുകള്‍ യു എ ഇ റോഡുകളില്‍ അനുവദനീയമല്ലെന്നും ആര്‍ ടി എ വ്യക്തമാക്കി. സുരക്ഷാ നിര്‍ദേശങ്ങളും, ഓര്‍മപ്പെടുത്തലുകളും സെപ്റ്റംബര്‍ അവസാനം വരെ തുടരും.

What's Your Reaction?

like

dislike

love

funny

angry

sad

wow