യു.എ.ഇ യിലെ ഇന്ത്യക്കാരുടെ പാസ്പോർട്ട് ഒരു ദിവസം കൊണ്ട് പുതുക്കി കിട്ടാൻ തത്കാൽ സംവിധാനം.
യു.എ.ഇ.യിലെ ഇന്ത്യൻ പ്രവാസികളുടെ പാസ്പോർട്ട് പുതുക്കലുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ച് വ്യക്തത വരുത്തി അബുദാബിയിലെ ഇന്ത്യൻ എംബസി.
അപേക്ഷിച്ച അതേ ദിവസം തന്നെ പാസ്പോർട്ട് പുതുക്കി കിട്ടണമെങ്കിൽ തത്കാൽ സേവനം തന്നെ തിരഞ്ഞെടുക്കണം.
പ്രീമിയം ലോഞ്ച് സേവനം വഴി മൂന്നോ നാലോ ദിവസം കൊണ്ട് മാത്രമേ പുതുക്കി കിട്ടുമെന്നും അധികൃത വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിൽ നൽകിയ പോസ്റ്റിലാണ് നിലവിലുള്ള പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇന്ത്യൻ എംബസി വ്യക്തമാക്കിയത്
സാധാരണ പാസ്പോർട്ട് പുതുക്കൽ, തത്കാൽ പാസ്പോർട്ട് പുതുക്കൽ, പ്രീമിയം ലോഞ്ച് എന്നിങ്ങനെ മൂന്ന് സേവനങ്ങളാണ് ഇന്ത്യൻ എംബസി വാഗ്ദാനം ചെയ്യുന്നത്.
സാധാരണ പാസ്പോർട്ട് പുതുക്കലിന് ശരാശരി സമയം മൂന്നു മുതൽ നാലു വരെ പ്രവർത്തി ദിവസങ്ങളാണ്.
എന്നാൽ തത്കാൽ സംവിധാനം വഴിയാണെങ്കിൽ ഉച്ചക്ക് 12 മണിക്ക് മുൻപ് അപേക്ഷിച്ചാൽ അന്നേ ദിവസവും, 12 മണി കഴിഞ്ഞാൽ അടുത്ത പ്രവർത്തി ദിവസവും പുതുക്കിയ പാസ്പോർട്ട് ലഭിക്കും.
അബുദാബി ഇന്ത്യൻ എംബസിയും ദുബായ് ഇന്ത്യൻ കോൺസുലേറ്റും അധിക ഫീസ് ഈടാക്കുന്ന തത്കാൽ സേവനത്തിലൂടെ മാത്രമേ പാസ്പോർട്ടുകളുടെ ഫാസ്റ്റ് ട്രാക്ക് പുതുക്കൽ നടത്താനാകൂ.
What's Your Reaction?