"ഈദിൻപ്രകാശം"; ചിത്രീകരണം പൂർത്തിയായി. ജൂൺ നാലിന്ന് റിലീസ്.

Jun 1, 2025 - 22:28
 0
"ഈദിൻപ്രകാശം"; ചിത്രീകരണം പൂർത്തിയായി. ജൂൺ നാലിന്ന് റിലീസ്.

അബുദാബി: ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി യിലെ സംഗീത കൂട്ടായ്മ ആർട്ട് ഗാലറി ഒരുക്കുന്ന "ഈദിൻ പ്രകാശം" എന്ന സംഗീത ആൽബത്തിന്റെ ചിത്രീകരണം പൂർത്തിയായി. യുവ ഗായകരിൽ ശ്രദ്ധേയരായ ഷാഹുൽ പുന്നക്കൽ, നസ്മിജ ഇബ്രാഹിം എന്നിവർ ആലപിച്ച ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് അധ്യാപിക കൂടിയായ അസ്നാ അലി വാഫിയ്യയാണ്. സി എച്ച് ഫഹദാണ് സംഗീതം നൽകിയിരിക്കുന്നത്. നിരവധി സംഗീത ദൃശ്യാവിഷ്കാരങ്ങൾ ഒരുക്കിയുട്ടുള്ള മാധ്യമ പ്രവർത്തകൻ കൂടിയായ പി എം. അബ്ദുൽ റഹിമാനാണ് ആൽബത്തിന്റെ സംവിധാനം നിർവ്വഹിച്ചിട്ടുള്ളത്. അബുദാബിയിലെ കലാ സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്ന ലത്തീഫ് പാലസ്, ശരീഫ് ഫർദാൻ എന്നിവരാണ് ആൽബത്തിന്റെ നിർമ്മാണ നിർവ്വഹണം.  ടെലിവിഷൻ പ്രോഗ്രാമുകളിലും, സ്റ്റേജ് ഷോകളിലും ശ്രദ്ധേയരായ ഷാഫി മംഗലം, സിറാജ് എടപ്പാൾ, ഷാനവാസ് ചെന്ത്രാപ്പിന്നി, സി എം വി ഫത്താഹ്, സുലൈമാൻ, സഹദ് അഞ്ചില്ലത്ത്, പി. എം. മുസ്തഫ തുടങ്ങിയ ഇരുപതോളം കലാ കാരന്മാർ അണിനിരന്ന "ഈദിൻ പ്രകാശം" ജൂൺ നാലിന്ന് ബുധനാഴ്ച വൈകുന്നേരം എസ്സാർ മീഡിയ ഓൺ ലൈൻ ചാനലിലൂടെ റിലീസ് ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow