കാസർകോട് സ്വദേശി സൗദിയിൽ വെടിയേറ്റ് മരിച്ചു.
റിയാദ്: സൗദി അറേബിയയിലെ ബീഷക്ക് സമീപം മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസർകോട് ബന്തടുക്ക സ്വദേശി എം ബഷീർ(41) ആണ് മരിച്ചത്. ഇന്നലെ രാത്രി വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിൽ എത്തിയ അക്രമിസംഘം ബഷീറിനെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് വിവരം. അടുത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ പതിമൂന്ന് വർഷമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ രാത്രി കടയിൽ നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. രാത്രി തൻറെ വാഹനം കഴുകുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. ബീഷയിലെ മാലിക് അബ്ദുല്ല ആശുപത്രി മോർച്ചയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ നസ്റിൻ ബീഗം. മക്കൾ മുഹമ്മദ് ബിലാൽ, മറിയം, ഹല
What's Your Reaction?