കുവൈറ്റിൽ തീപിടിത്തം; അഞ്ച് മരണം.
കുവൈറ്റ്സിറ്റി: കുവൈത്ത് റിഗ്ഗ പ്രദേശത്തെ ഒരു ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് അപ്പാർട്ടുമെന്റുകളിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഇവരിൽ 5 പേരുടെ നില അതീവ ഗുരുതരമാണ്. പ്രവാസികളായ ബാച്ചിലർമാർ താമസിച്ച ഫ്ലാറ്റിലാണ് ദുരന്തം ഉണ്ടായത്. അപകടത്തിൽ ഇന്ത്യക്കാർ ആരും ഉൾപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഏഷ്യൻ, ആഫ്രിക്കൻ വംശജരാണ് ദുരന്തത്തിന് ഇരയായവരിൽ ഭൂരിഭാഗവും. പരിക്കേറ്റവരിൽ ചിലർക്കു സംഭവസ്ഥലത്തുവച്ചുതന്നെ പ്രാഥമിക ചികിത്സ നൽകുകയും, മറ്റുള്ളവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി കുവൈത്ത് ഫയർഫോഴ്‌സ് അറിയിച്ചു.
What's Your Reaction?