കാലിക്കടവ് എംഡിഎംഎ കേസ്: തുടരന്വേഷണത്തിന് 17 അംഗ പ്രത്യേക സംഘം

Aug 21, 2026 - 07:24
 0
കാലിക്കടവ് എംഡിഎംഎ കേസ്: തുടരന്വേഷണത്തിന് 17 അംഗ പ്രത്യേക സംഘം

കാഞ്ഞങ്ങാട്: കാലിക്കടവിൽ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 17 അംഗ സംഘമാണ് കേസ് അന്വേഷിക്കുക.

കേസിൽ ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാറപ്പള്ളി സ്വദേശി കെ. മുഹമ്മദ് സാബിറിനെയാണ് ഒടുവിൽ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പേർ പിടിയിലാകാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

ഈ മാസം ഒമ്പതിനാണ് കാലിക്കടവിൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘവും ചന്തേര പോലീസും ചേർന്ന് എംഡിഎംഎ പിടികൂടിയത്. പെരുമ്പാവൂരിൽ നിന്ന് കാസർകോട്ടേക്ക് കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് പിടികൂടിയത്.

പെരുമ്പാവൂർ അറക്കപ്പൊടി സ്വദേശികളായ അബ്ദുൽസലാം, കെ.എച്ച്. മുഹമ്മദ് ഹുസൈൻ, പി.എ. അബ്ബാസ്, സൈനുൽ ആബിദീൻ എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തുവരികയാണ്.

അറസ്റ്റിലായ പ്രതികൾക്ക് കോൺഗ്രസ് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. പ്രതികൾക്കുവേണ്ടി കാസർകോട് മണ്ഡലം പ്രസിഡന്റ് അഡ്വ. സാജിദ് കമ്മാടം ഹാജരായിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഹുസൈന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow